വിജയ് എന്റെ സന്തോഷത്തിന്റെ ഇടം, അടുപ്പത്തിലായത് സെറ്റില്‍ വെച്ച്; പ്രണയം വെളിപ്പെടുത്തി തമന്ന
കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായിരുന്നു നടി തമന്നയും ബോളിവുഡ് നടന്‍ വിജയ് വര്‍മയും തമ്മിലുള്ള ബന്ധം. ഇരുവരും ഡേറ്റിംഗില്‍ ആണോയെന്ന ഊഹാപോഹങ്ങളാണ് പ്രചരിച്ചു കൊണ്ടിരുന്നത്. തമന്നയും വിജയ് വര്‍മ്മയും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുമുണ്ട്.
തങ്ങള്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് തമന്ന ഇപ്പോള്‍. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം തമന്ന പങ്കുവച്ചത്. ഒപ്പം അഭിനയിച്ചു എന്നത് കൊണ്ട് മാത്രം ഒരു സഹതാരവുമായി അടുപ്പമുണ്ടാവുമെന്ന് കരുതുന്നില്ല.
‘ലസ്റ്റ് സ്റ്റോറീസ് 2’വിന്റെ സെറ്റില്‍ വച്ചാണ് വിജയ് വര്‍മയുമായി അടുപ്പത്തിലായത്. താന്‍ തേടിക്കൊണ്ടിരുന്നയാളാണ് അദ്ദേഹം. വളരെയേറെ സ്വാഭാവികമായി ഉടലെടുത്ത ബന്ധമായിരുന്നു അത്. ഒരു സ്ത്രീ തന്റെ ജീവിതം മുഴുവനും ആര്‍ക്കെങ്കിലും വേണ്ടി മാറ്റിമറിക്കേണ്ടത് ഇന്ത്യയിലും ഉണ്ടെന്ന് കരുതുന്നു.
ഞാന്‍ ആഴത്തില്‍ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് വിജയ്. അദ്ദേഹം എന്റെ സന്തോഷത്തിന്റെ ഇടമാണ് എന്നാണ് തമന്ന തുറന്നു പറഞ്ഞിരിക്കുന്നത്. വിജയ്‌ക്കൊപ്പം പുതുവത്സരം ആഘോഷിക്കുന്ന തമന്നയുടെ ചിത്രം പുറത്തു വന്നപ്പോഴാണ് ഇരുവരുടേയും പ്രണയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആദ്യം പ്രചരിക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദില്‍ജിത് ദോസഞ്ചിന്റെ സംഗീതക്കച്ചേരി, നവംബറില്‍ നടന്ന ഫാഷന്‍ ഇവന്റ് എന്നിങ്ങനെ ഒന്നിലധികം അവസരങ്ങളില്‍ ഇരുതാരങ്ങളും ഒന്നിച്ചെത്തിയിരുന്നു. പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയതോടെ വിവാഹത്തെ കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.