മോന്സന് മാവുങ്കല്‍ വഞ്ചനാകേസ്: ഐ ജി ലഷ്മണയും, മുന്‍ ഡി ഐ ജി എസ് സുരേന്ദ്രനും പ്രതികള്‍, ക്രൈംബ്രാഞ്ച് കുററപത്രം സമര്‍പ്പിച്ചു
പുരാവസ്തുതട്ടിപ്പുകാരന്‍ മോന്‍സന്‍മാവുങ്കല്‍ ഉള്‍പ്പെട്ട വഞ്ചനാകേസില്‍ ഐ ജി ലഷ്മണയെയും മുന്‍ ഡി ഐ ജി എസ് സുരേന്ദ്രനെയും പ്രതിയാക്കി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നേരത്തെ കെ പിസി സി അധ്യക്ഷന്‍ കെ സുധാകരനെയും ഈ കേസില്‍ രണ്ടാം പ്രതിയാക്കിയിരുന്നു.
മോന്സണ് മാവുങ്കലുമായി ഈ രണ്ട് ഐ പി എസ് ഉദ്യേഗസ്ഥര്‍ക്കും അടുത്ത് ബന്ധമുണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്്. മോന്സന് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ സന്ദര്‍ശകരായിരുന്നു. മോന്‍സനുമായി ഈ രണ്ട് പ്രതികള്‍ക്കും സാമ്പത്തിക ബന്ധങ്ങളുണ്ടായിരുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് പറഞ്ഞത് പരാതി നല്കിയവര്ക്കും ഈ ഉദ്യോഗസ്ഥരെ അറിയാമായിരുന്നുവെന്നാണ് ക്രം ബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്.
മോന്‍സന്‍മാവുങ്കല്‍ തട്ടിപ്പുകാരനായിരുന്നു എന്ന് ഇവര്ക്കറിയമാരുന്നുവെന്നും കുറ്റപത്രത്തില്‍ സൂചനയുണ്ട്. പണം മോഹിച്ചാണ് മോന്‍സനെ പലകാര്യങ്ങളും ഈ ഉദ്യോഗസ്ഥര്‍ സഹായിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.