നീയാണ് എന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്; ദീപികയോട് വിന്‍ ഡീസല്‍
ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രത്തില്‍ നായകന്‍ വിന്‍ ഡീസലായിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ഹോളിവുഡ് താരം ഇന്ത്യയിലേക്ക് എത്തിയത്. ഞാന്‍ വര്‍ക് ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച വ്യക്തിയാണ് ദീപിക പദുക്കോണ്‍.
അവളാണ് എന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. എനിക്ക് ഇഷ്ടപ്പെട്ടു. തിരിച്ചുവരാനായി കാത്തിരിക്കുന്നു. എന്നാണ് വിന്‍ ഡീസല്‍ കുറിച്ചത്. ദീപിക പദുക്കോണിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
വിന്‍ ഡീസലിന് മറുപടിയുമായി ദീപികയും എത്തിയിട്ടുണ്ട്
വിന്‍ ഡീസലിന് മറുപടിയുമായി ദീപികയും എത്തിയിട്ടുണ്ട്
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ദീപിക ഇത് പങ്കുവെച്ചത്. എക്സ് എക്സ് എക്സ്; റിട്ടേണ്‍ ഓഫ് സെന്റര്‍ കേജ് എന്ന ചിത്രത്തിലാണ് ദീപികയും വിന്‍ ഡീസലും ഒന്നിച്ച് അഭിനയിച്ചത്. വിന്‍ ഡീസലുമായുള്ള സൗഹൃദത്തെക്കുറിച്ച് ദീപികയും പലവട്ടം സംസാരിച്ചിട്ടുണ്ട്.