നൂറ് ഡാന്‍സേഴ്സ് എത്തുന്ന ഗാനരംഗം, ചെന്നൈയില്‍ ഷൂട്ടിംഗ്; ‘ലിയോ’ ആവേശമാകും
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ചിത്രം എന്ന ഹൈപ്പോടെയാണ് വിജയ് നായകനാകുന്ന ‘ലിയോ’ എത്താന്‍ പോകുന്നത്. ഇക്കാര്യം സംവിധായകന് ലോകേഷ് കനകരാജ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. അതുകൊണ്ട് തന്നെ ലിയോയുടെ എല്ലാ അപ്ഡേറ്റുകളും ഏറെ ശ്രദ്ധ നേടാറുണ്ട്.
പതിവ് വിജയ് ചിത്രങ്ങളിലേത് പോലെ ഈ സിനിമയിലെ ഗാനങ്ങളും ആവേശമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് ലിയോയുടെ പുതിയ അപ്ഡേറ്റ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ലിയോയിലെ ഒരു നൃത്ത രംഗമാണ് ഇപ്പോള്‍ ചെന്നൈയില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.
ഈ ഗാനരംഗത്തില്‍ നൂറ് ഡാന്‍സേഴ്സ് പങ്കെടുക്കുന്നുണ്ട് എന്നാണ് വിവരം. 14 വര്‍ഷത്തിന് ശേഷം വിജയ്യും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ. ഗൗതം വാസുദേവ് മേനോന്, അര്ജുന്, മാത്യു തോമസ്, മിഷ്കിന്, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അതേസമയം, റിലീസിന് മുമ്പ് തന്നെ റെക്കോര്‍ഡ് നേട്ടം ലിയോ സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓവര്‍സീസ് വിതരണാവകാശം 60 കോടിക്കും കേരളാ തിയേറ്ററര്‍ വിതരണാവകാശം 16 കോടിക്കുമാണ് വിറ്റുപോയത്.