ഫ്രഡി ജോർജ് വർഗീസ് യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ വൈസ് ചെയർമാൻ
ഫ്രഡി ജോർജ് വർഗീസ് യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ വൈസ് ചെയർമാൻ
ന്യൂഡൽഹി : യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ വൈസ് ചെയർമാനായി ഫ്രഡി ജോർജ് വർഗീസിനെ നിയമിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ് ഏഷ്യൻ മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ കോ ഓർഡിനേറ്ററാണ്. ആഗോള തലത്തിൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ കമ്മിറ്റി നടത്തിയ ടാലറ്റ് ഹണ്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്രഡി ജോർജിനെ മുൻപ് കോ ഓർഡിനേറ്ററായി നിയമിച്ചിരുന്നത്. സ്പീക്കപ്പ് ക്യാമ്പെയിൻ , ഓൺലൈൻ ഗൂഗിൾ ഫോം വഴി ആഗോള തലത്തിലെ പ്രവർത്തകരുടെ പിൻതുണ , ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ നടന്ന ടാലന്റ് ഹണ്ടിൽ ഇദേഹമായിരുന്നു മുന്നിലെത്തിയത്. ഉക്രെൻ യുദ്ധകാലത്ത് ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാനും രക്ഷാപ്രവർത്തനത്തിനുമായി യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി തുറന്ന കൺട്രോൾ റൂമിന്റെ ചുമതല ഫ്രഡി ജോർജിനായിരുന്നു. ഏഷ്യൻ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രവർത്തനമികവാണ് പുതിയ സ്ഥാനം ഫ്രഡിയെ തേടിയെത്താൻ കാരണം. പഠന കാലത്ത് കെ.എസ്.യു പ്രവർത്തന രംഗത്ത് സജീവമായിരുന്ന ഫ്രഡി , പിന്നീട് വിദേശത്ത് ജോലി നേടിയതോടെ കോൺഗ്രസിന്റെ പ്രവാസി സംഘടനകളുടെ സജീവ സാന്നിധ്യമായിരുന്നു. ഖത്തർ പൊതുമരാമത്ത് വകുപ്പ് മുൻ ഉദ്യോഗസ്ഥനും നിലവിൽ ആൽക്കോൺ കോൺട്രാക്ടിങ്ങ് സ്ഥാപനങ്ങളുടെ മാനേജിങ്ങ് ഡയറക്ടറുമാണ്.