രാജ്യത്ത് യു.പി.ഐയിൽ തട്ടിപ്പ് പെരുകുന്നു; കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം
ലോകത്ത് ഏറ്റവും കൂടുതൽ യുപിഐ വഴിയുള്ള പണമിടപാട് നടത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതേ സമയം സ്വീകാര്യത കൂടുന്നത് അനുസരിച്ച് യുപിഐ പണിടപാടുകളിൽ തട്ടിപ്പും വർധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2020-2021 ലെ 77,000 കേസുകളില്‍ നിന്ന 2021-22ൽ 84,000 ലേക്കും കഴിഞ്ഞ വര്‍ഷം 95,000 ലേക്കും യുപിഐ തട്ടിപ്പു കേസുകൾ ഉയർന്നുവെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്ക്.
അപരിചിതമായ ഫോണ്‍ നമ്പറുകളിൽ നിന്ന് വരുന്ന മെസേജുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. കഴിഞ്ഞ മാർച്ചിലും ഏപ്രിലിലും 800 കോടി സുപിഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്.ലിങ്കിൽ ക്ലിക്ക് ചെയ്താൽ അത് ഉടൻ തുറക്കുന്നത് യുപിഐ ആപ്പിലേക്കായിരിക്കും. ഇതിലെ ഓട്ടോ ഡെബിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അക്കണ്ടിലെ പണം പൂർണമായും നഷ്ടപ്പെടും. അപരിചിതമായ ഫോണ്‍ നമ്പറുകളിൽ നിന്നുള്ള മെസേജുകളില്‍ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ചോദിക്കുന്നവയാണെങ്കില്‍ മറുപടി നൽകാതെ ഇരിക്കുക.