കുനോ നാഷണല്‍ പാര്‍ക്കിലെ 2 ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു
മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ രണ്ട് ചീറ്റക്കുട്ടികള്‍ കൂടി ചത്തു. ജ്വാല എന്ന പെണ്‍ചീറ്റയുടെ രണ്ട് കുഞ്ഞുങ്ങളാണ് ചത്തത്. പോഷകാഹാരക്കുറവ് മൂലമാണ് ഈ കുഞ്ഞുങ്ങള്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. ജ്വാലയുടെ ഒരു കുട്ടി രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ജ്വാല നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.കുനോ നാഷണല്‍ പാര്‍ക്ക് തന്നെയാണ് കുഞ്ഞുങ്ങളുടെ മരണം സ്ഥിരീകരിച്ചത്. ജ്വാലയുടെ നാലാമത്തെ കുഞ്ഞിനെ പാല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ ചികിത്സയ്ക്കായി നമ്പിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുവരികയാണ്. ചീറ്റക്കുട്ടികള്‍ക്ക് എട്ടാഴ്ച പ്രായമുണ്ടായിരുന്നു. നേരത്തെ കുനോ നാഷണല്‍ പാര്‍ക്കില്‍ മൂന്ന് വലിയ ചീറ്റകളും ചത്തിരുന്നു.
മാര്‍ച്ച് 27 ന് സാഷ എന്ന പെണ് ചീറ്റയും, ഏപ്രില്‍ 23 ന് ഉദയ്, മെയ് 9 ന് ദക്ഷ എന്ന മറ്റൊരു പെണ് ചീറ്റയുമാണ് മരിച്ചത്. രണ്ട് മാസത്തിനുള്ളില്‍ മൂന്ന് ചീറ്റകള്‍ ചത്തതോടെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചീറ്റപ്പുലികളെ രാജസ്ഥാനിലേക്ക് മാറ്റണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.