പി സി ജോർജിനെ നന്ദാവനം ഏ ആർ ക്യാമ്പിലെത്തിച്ചു. ഫോർട്ട് സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തും
കോട്ടയം∙ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി.ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോർട്ടു പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദവനം എആര്‍ ക്യാംപിലെത്തിച്ചു. ഇതിനിടെ വട്ടപ്പാറയില്‍ വച്ച് വാഹനവ്യൂഹം തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ പി.സി.ജോര്‍ജിനു പിന്തുണ അറിയിച്ചു. എആര്‍ ക്യാംപിനു മുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിനെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഫോർട്ട് സ്റ്റേഷനിലെത്തി അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് വിവരം.