ഉംറയ്‌ക്കെത്തിയ വിദേശ വനിതയ്ക്ക് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ സുഖപ്രസവം

Spread the love

റിയാദ്: ഉംറ തീര്‍ത്ഥാടനത്തിനായി വിദേശത്തു നിന്നെത്തിയ യുവതിക്ക് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ വെച്ച് സുഖപ്രസവം. സിംഗപ്പൂരില്‍ നിന്നെത്തിയ മുപ്പത് വയസുകാരിയാണ് ഹറം പള്ളിയിലെ എമര്‍ജന്‍സി സെന്ററില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് മസ്ജിദുല്‍ ഹറമില്‍ വെച്ച് പ്രസവ വേദന ആരംഭിക്കുകയായിരുന്നു.ഉടന്‍ തന്നെ ഹറം എമര്‍ജന്‍സി സെന്ററിലെ മെഡിക്കല്‍ സംഘം ഇവര്‍ക്ക് ആവശ്യമായ പരിചരണമൊരുക്കി. അധികം വൈകാതെ തന്നെ സാധാരണ പ്രസവത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പിന്നീട് തുടര്‍ പരിചരണത്തിനായി അമ്മയെയും കുഞ്ഞിനെയും മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *