നീണ്ട പരിശ്രമം ഫലം കണ്ടു; മലപ്പുറത്ത് ട്രക്കിംഗിനിടെ മലയില്‍ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി
നീണ്ട പരിശ്രമത്തിനൊടുവില്‍ മലപ്പുറത്ത് മലയില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം അജ്ഞല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ ഇവരെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് ഇരുവരേയും താഴെയെത്തിച്ചത്.
കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കല്‍ സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ട്രക്കിങ്ങിനു പോയത്. ഇന്നലെ വൈകുന്നേരത്താണ് കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്തുള്ള കൂമ്പന്‍ മലയില്‍ കുടുങ്ങിയത്ത്. കരുവാരക്കുണ്ടില്‍ മലയില്‍ ലാണ് കുടുങ്ങിയത്. വൈകുന്നേരത്തെ ശക്തമായ മഴയില്‍ ചോലകള്‍ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്.കരുവാരക്കുണ്ട് സ്വദേശികള്‍ യാസീം, അഞ്ജല്‍ എന്നിവരാണ് മലയില്‍ കുടുങ്ങിയത്. അതില്‍ മൂന്നാമനായ ഷംനാസിന് മാത്രമാണ് മാത്രമാണ് തിരികെ വരാന്‍ സാധിച്ചത്. തുടര്‍ന്ന്, അദ്ദേഹം ബാക്കിയുള്ളവര്‍ മലയില്‍ കുടുങ്ങിയതായി നാട്ടുകാരെ അറിയിച്ചു. നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.