വടക്കൻ ഇറ്റലി വെള്ളപ്പൊക്ക ദുരിതത്തിൽ; 9 മരണം, ആയിരക്കണക്കിന് പേർ ഭവനരഹിതരായി
കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇറ്റലിയുടെ വടക്കൻ എമിലിയ-റൊമാഗ്ന മേഖലയിൽ ഒമ്പത് പേർ മരിക്കുകയും, ആയിരക്കണക്കിന് പേരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.
ചില പ്രദേശങ്ങളിൽ വെറും 36 മണിക്കൂറിനുള്ളിൽ ശരാശരി വാർഷിക മഴയുടെ പകുതി ലഭിച്ചു, നദികൾ കരകവിഞ്ഞൊഴുകുകയും പട്ടണങ്ങളിലൂടെ വെള്ളം ഒഴുകുകയും ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തുവെന്ന് സിവിൽ പ്രൊട്ടക്ഷൻ മന്ത്രി നെല്ലോ മുസുമേസി പറഞ്ഞു.