146 പേരെ കയറ്റാവുന്ന ബോട്ടില്‍ 176 പേര്, കൊച്ചി മറൈന്‍ ഡ്രൈവില്‍ കോസ്റ്റല്‍ പോലീസ് ബോട്ട് പിടികൂടി
കൊച്ചി: പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റി സവാരി നടത്തിയ ഉല്ലാസ നൗക കൊച്ചി മറൈന്‍ ഡ്രൈവില്‍ പിടിച്ചെടുത്തു. എറണാകുളം കോസ്റ്റല്‍ പോലീസാണ് മിനാര്‍ എന്ന ബോട്ട് പിടികൂടിയത്. ബോട്ടുടമയെയും സ്രാങ്കിനെയും കസ്റ്റഡിയിലെടുത്തു 146 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ ഉണ്ടായിരുന്നത് 176 പേരായിരുന്നു.
മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് എറണാകുളം മറൈന്‍ഡ്രൈവില്‍ അനുവദിനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റിയ രണ്ടു ബോട്ടുകള്‍ പിടികൂടിയത്. താനൂര്‍ ബോട്ട് അപകടത്തിന് പുറകെ ബോട്ടുകളില്‍ പൊലീസ് പരിശോധന ശക്തമായിരുന്നു.
തുടര്‍ന്നാണ്, നിയമലംഘനത്തിന് സെന്‍മേരിസ്, സന്ധ്യ എന്നീ ബോട്ടുകള്‍ പിടികൂടിയത്. 20 പേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 40 ഓളം പേരെയാണ് ഇവര്‍ കയറ്റിയത്. തുടര്‍ന്ന്, രണ്ട് ബോട്ട് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തു. നിഖില്‍, ഗണേഷ് എന്നീ ജീവനക്കാരെയാണ് കസ്റ്റഡിയില്‍ എടുത്തത്. സെന്‍ട്രല്‍ പോലീസിന്റെതാണ് നടപടി.