കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതിയായ തമിഴ്നാട് സ്വദേശി പിടിയിൽ
കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതിയായ തമിഴ്നാട് സ്വദേശി പിടിയിൽ; തുമ്പില്ലാത്ത കേസിൽ തുമ്പ് കണ്ടെത്തിയത് കോട്ടയം വെസ്റ്റ് പൊലീസിന്റെ മികവ
കോട്ടയം: നഗരമധ്യത്തിൽ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് വെല്ലൂർ പളനി സ്വദേശിയായ പ്രതിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ ചോദ്യം ചെയ്യൽ അടക്കം പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ചിട്ടി സ്ഥാപനത്തിൽ എത്തിയ പ്രതി ഇവിടെ നിന്നും 1.36 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞത്. സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് വിശദമായ അന്വേഷണം നടത്തിയതാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ പ്രശാന്ത്കുമാർ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.