കര്‍ണാടകയില്‍ ലീഡ് നില മാറിമറയുന്നതിനിടെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാര സ്വാമിയുമായി കൂടികാഴ്ച നടത്തി ബിജെപി നേതാക്കള്‍

Spread the love

ബെംഗലുരു: കര്‍ണാടകയില്‍ ലീഡ് നില മാറിമറയുന്നതിനിടെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാര സ്വാമിയുമായി കൂടികാഴ്ച നടത്തി ബിജെപി നേതാക്കള്‍. ബെംഗലുരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിലാണ് കൂടിക്കാഴ്ച പുരോഗമിക്കുന്നത്. 118 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. അതേസമയം കോണ്‍ഗ്രസ് ക്യാംപ് സത്യ പ്രതിജ്ഞ കഴിയുന്നത് വരെ എംഎല്‍എമാരെ ഹൈദരബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 50ഓളം സീറ്റുകളില്‍ 1000ത്തോളം വോട്ടുകളുടേതാണ് ലീഡ്. കർണാടകയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എച്ച് ഡി കുമാരസ്വാമി. വോട്ടണ്ണലിന് മിനിറ്റുകൾക്ക് മുമ്പ് പ്രതികരിച്ചിരുന്നു.  ജെഡിഎസ് ചെറിയ പാർട്ടിയാണ്. നിലവിൽ ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല.  രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കാം. ഇതിന് ശേഷം തീരുമാനങ്ങൾ അറിയിക്കാം. ഒരു പാർട്ടിയോടും ഇതുവരെ ഡിമാൻഡ് വെച്ചിട്ടില്ല. എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുകയാണ്.  സിംഗപ്പൂരിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ് കുമാരസ്വാമി ബംഗ്ലൂരുവിലെത്തിയ

Leave a Reply

Your email address will not be published. Required fields are marked *