‘വന്ദനയുടെ വീട്ടില്‍ വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ ഉപയോഗിച്ച്; കഴുതക്കണ്ണീര്’: തിരുവഞ്ചൂര്‍
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ ഉപയോഗിച്ചെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കഴുതക്കണ്ണീരാണിത്. ജനങ്ങളെ കബളിപ്പിക്കാനാണു ശ്രമമായിരുന്നു. പ്രതിഭാഗം വാദിക്കേണ്ട വാദങ്ങളാണ് മന്ത്രിയും മറ്റുള്ളവരും പറയുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
മന്ത്രി വീണാജോര്‍ജിന്റെ നാണം കെട്ട നിലപാടാണെന്നു ഡിസിസി പ്രസിഡന്റ നാട്ടകം സുരേഷ് ആരോപിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു ഡിസിസി നടത്തിയ മാര്‍ച്ചിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.