കൂടത്തായി കൂട്ടക്കൊലക്കേസ്: സാക്ഷിയായ പ്രദേശിക സിപിഎം നേതാവ് കൂറുമാറി
കോഴിക്കോട് : പ്രമാദമായ കൂടത്തായി കൂട്ടക്കൊലക്കേസിലും കൂറുമാറ്റം. സിപിഎം പ്രാദേശിക നേതാവായ പ്രവീണ്‍ എന്നയാളാണ് പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയത്. കൂടത്തായി കേസില്‍ ആദ്യമായാണ് ഒരാള്‍ കൂറുമാറുന്നത്. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീണ്‍. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്. ഒന്നാം പ്രതിയുടെ സഹോദരന്മാര് അടക്കം 46 പേരെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ പ്രവീണ്‍ കുമാര്‍ മാത്രമാണ് കൂറുമാറിയത്.