അരിക്കൊമ്പന് അതിര്‍ത്തി കടന്നാല്‍ എത്തുന്നത് ജനവാസ മേഖലയില്‍, നിരീക്ഷിച്ച് തമിഴ്നാട് വനംവകുപ്പ്
ഇടുക്കി: അതിര്‍ത്തി കടന്നാല്‍ അരിക്കൊമ്പന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയേക്കുമെന്ന് വിലയിരുത്തല്‍. വണ്ണാത്തിപ്പാറ ഭാഗത്തേക്ക് ആന എത്തിയാല്‍ അഞ്ച് കിലോമീറ്ററിനപ്പുറം തമിഴ്നാട്ടിലെ ജനവാസമേഖലയാണ്. കേരള-തമിഴ്നാട് അതിര്‍ത്തിയിലാണ് നിലവില്‍ അരിക്കൊമ്പന്.
ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന് എതിര്‍ദിശയിലേക്ക് നീങ്ങിയതോടെയാണ് ഇത്തരമൊരു വിലയിരുത്തലിന് കാരണം. എന്നാല്‍ ഏറ്റവും ഒടുവില്‍ കൊമ്പന്റെ നീക്കം തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും കേരളത്തിലേക്കാണെന്നാണ് ലഭ്യമാകുന്ന വിവരം.
അരിക്കൊമ്പന് അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടോ എന്ന് തമിഴ്നാട് വനംവകുപ്പും നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒന്നര കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ച ആന ഇപ്പോള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുണ്ട്. തുടര്‍ന്ന് വരുംദിവസങ്ങളില്‍ ആന പൂര്‍ണ ആരോഗ്യവാനാകുന്നതോടെ ആനയുടെ നീക്കങ്ങള്‍ ഏത് തരത്തിലായിരിക്കുമെന്നതിലും വനംവകുപ്പിന് ആശങ്കയുണ്ട്.