കെ എസ് ആര്‍ ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി.സ്വകാര്യബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ്

Spread the love

കൊച്ചി: കെ എസ് ആര്‍ ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി.സ്വകാര്യബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം .ഈ റൂട്ടുകളില്‍ നിലവിലുളള പെര്‍മിറ്റുകള്‍ക്ക് തല്‍ക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.നിലവിലുളള പെര്‍മിറ്റ് പുതുക്കാനുളള നടപടികളും സ്വീകരിക്കാം.ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകള്‍ അടക്കമുളളവയ്ക്ക് ഉത്തരവ് തിരിച്ചടിയാകും. ദീര്‍ഘദൂര റൂട്ടുകളിലെ കെ എസ് ആര്‍ ടി സിയുടെ കുത്തകയ്ക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ദീര്‍ഘദൂര റൂട്ടുകളില്‍ നിലവില്‍ പെര്‍മിറ്റ് ഉണ്ടായിരുന്നവര്‍ക്ക് അന്തിമ ഉത്തരവ് വരും വരെ തുടരാം.
അതിനിടെ ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് 30% നിരക്ക് ഇളവ് കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിരുന്നു.140 കിലോമീറ്റര്‍ മുകളിലായി പുതിയതായി ആരംഭി ച്ച 223 ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് 30 %നിരക്ക് ഇളവാണ് പ്രഖ്യാപിച്ചത്.ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സര്‍വ്വീസുകള്‍ എല്ലാ നിയമങ്ങളും ലംഘിച്ച് സര്‍വീസ് നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കിയത്. എന്നാല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്ന സാഹചര്യത്തില്‍ സ്വകാര്യ ബസ്സുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വ്വീസ് നടത്താന്‍ തടസ്സമില്ല.

Leave a Reply

Your email address will not be published. Required fields are marked *