ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിയമമില്ല’; നിര്‍ദേശവുമായി കേരള പൊലീസ്
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിയമമില്ല’; നിര്‍ദേശവുമായി കേരള പൊലീസ്
പരാതികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് പൂര്‍ണമായും മരവിപ്പിക്കുന്ന നടപടി ഒഴിവാക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം. കേരള പൊലീസാണ് വിഷയത്തില്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
പരാതിയുള്ള അക്കൗണ്ടിലെ സംശയമുള്ള തുക മാത്രമാണ് മരിവിപ്പിക്കേണ്ടതെന്നും അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കാന്‍ നിയമമോ നിര്‍ദേശമോ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. വിഷയത്തില്‍ കൃത്യമായ നിര്‍ദേശം ബാങ്ക് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഡിജിറ്റല്‍ പണവിനിമയ സംവിധാനങ്ങളിലൂടെ ഇടപാടുകള്‍ നടത്തുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് സംസ്ഥാനത്ത് വ്യാപകമാണ്. അക്കൗണ്ട് മരവിപ്പിക്കപ്പെടുന്നതോടെ ഉടമകള്‍ക്ക് പണം പിന്‍വലിക്കാനോ കൈമാറാനോ കഴിയുന്നില്ല.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള പൊലീസിന്റെ നിര്‍ദേശ പ്രകാരമാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍ അക്കൗണ്ട് മരവിപ്പിക്കുന്നതിന് മുമ്പ് മുന്നറിയിപ്പോ മരവിപ്പിച്ചതിന് ശേഷം അറിയിക്കുകയോ ചെയ്യുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.