മൂലമറ്റത്ത്സ മ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി പണം തട്ടി
മൂലമറ്റം: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി പണം തട്ടി. മൂലമറ്റം ടൗണിനു സമീപം ടിക്കറ്റ് വിൽപന നടത്തുന്ന രാജുവിനാണു 11,000 രൂപ നഷ്ടമായത്. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ 1,000 രൂപ സമ്മാനം ലഭിച്ച വ്യത്യസ്ത സീരീസ് നമ്പറുകളുള്ള 11 ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകിയാണു പണം തട്ടിയത്.
സമ്മാനം കിട്ടിയ ടിക്കറ്റിന്റെ നമ്പറുകൾ ഫോട്ടോസ്റ്റാറ്റിൽ കൃത്രിമമായി ചേർത്താണു തട്ടിപ്പ് നടത്തിയത്. ഇതേ ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും പണം തട്ടിയതായി സൂചനയുണ്ട്.
“ടിക്കറ്റ് വാങ്ങിയ ആൾ, തിങ്കളാഴ്ച നറുക്കെടുക്കുന്ന വിൻവിൻ ലോട്ടറിയുടെ 810650 മുതൽ 810674 വരെയുള്ള 12 സീരീസുകളിലുള്ള 300 ടിക്കറ്റുകൾ രാജുവിന്റെ കയ്യിൽനിന്നു വാങ്ങിയിരുന്നു. ഇതിൽ 810665 എന്ന ടിക്കറ്റിന് 5000 രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ട്. 12 സീരീസുകളിലായി 60,000 രൂപയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഈ നമ്പറുകളിലുള്ള ടിക്കറ്റ് മാറി സമ്മാനത്തുക നേടാനെത്തുന്ന ആളുകളെ ശ്രദ്ധിക്കണമെന്ന് ലോട്ടറി ഏജന്റുമാർക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോട്ടയത്തുള്ള ഒരു ഏജൻസിയുടെ പേരിലുള്ള ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് നൽകിയാണ് പണം തട്ടിയെടുത്തത്. എന്നാൽ, അങ്ങനെ ഒരു ഏജൻസിയില്ലെന്നാണു ലോട്ടറി വ്യാപാരികൾ പറയുന്നത്