ട്രെയിനിൽ യാത്രക്കാരനെ തീ കൊളുത്തി സഹയാത്രികൻ
കോഴിക്കോട്: ട്രെയിനിൽ യാത്രക്കാരനെ തീ കൊളുത്തി സഹയാത്രികൻ. വാക്കുതർക്കത്തെ തുടർന്നാണ് തീ കൊളുത്തിയത്. ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിലാണ് സംഭവം. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.
കോരപ്പുഴ എലത്തൂർ പാലത്തിന് മുകളിൽവെച്ചാണ് സംഭവം. മൂന്ന് യാത്രക്കാർ തമ്മിലാണ് തർക്കമുണ്ടായത്. റെയിൽവേ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. തീ കൊളുത്തി ആൾ ഓടി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.