വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായർ
കൊച്ചി: ഇന്ന് ഓശാന ഞായർ. ക്രൈസ്തവ വിശ്വാസത്തിലെ പ്രധാന ദിനങ്ങൾ ഉൾപ്പെടുന്ന വിശുദ്ധ വാരാചാരണത്തിന് ഇന്നത്തെ ചടങ്ങുകളോടെ തുടക്കമാകും. യേശുക്രിസ്തുവിൻറെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ക്രൈസ്തവ സമൂഹം ഓശാന ആചരിക്കുകയാണ്. ജറുസലേം പട്ടണത്തിലേക്ക് യേശു കഴുതപ്പുറത്ത് എത്തിയതിന്റെ ഓർമയിലാണ് ഓശാന ആഘോഷം.
വഴിയിൽ ഒലീവ് ഇലയും വസ്ത്രങ്ങളും വിരിച്ച ജനക്കൂട്ടം യേശുവിനെ സ്വീകരിച്ചതിന്റെ ഓർമയിൽ പള്ളികളിൽ കുരുത്തോല പെരുനാൾ ആഘോഷിക്കുന്നു. പുരോഹിതനിൽനിന്ന് സ്വീകരിച്ച കുരുത്തോലയുമായി വിശ്വാസികൾ നടത്തുന്ന പ്രദിക്ഷണം, വിശുദ്ധ കുർബാന എന്നിവയാണ് ഓശാനയുടെ ചടങ്ങുകൾ.