മഹാത്മാ ഗാന്ധി സര്‍വകലാശാല:പി.ജി. പൊതു പ്രവേശന പരീക്ഷ;അപേക്ഷ നല്‍കുന്നതിനുള്ള സമയപരിധി നീട്ടി
പി.ജി. പൊതു പ്രവേശന പരീക്ഷ;അപേക്ഷ നല്‍കുന്നതിനുള്ള സമയപരിധി നീട്ടി
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലും ഇന്റര്‍ സ്കൂള്‍ സെന്ററുകളിലും 2023-24 വര്‍ഷത്തെ ബിരുദാനന്തര ബിരുദ, എം.ടെക്ക് കോഴ്സുകളുടെ പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മെയ് രണ്ടുവരെ നീട്ടി. മെയ് 6,7 തീയതികളില്‍ നടത്താനിരുന്ന പ്രവേശന പരീക്ഷയും മാറ്റിയിട്ടുണ്ട് പുതിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.
ബിരുദ പരീക്ഷ വിജയിച്ചവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയാണ് പ്രവേശനം. വിവിധ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടക്കും.
www.cat.mgu.ac.in മുഖേന ഓണ്‍ലൈനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവിധ വകുപ്പുകളിലും കേന്ദ്രങ്ങളിലുമുള്ള ഒന്നിലധികം കോഴ്സുകള്‍ക്ക് ഓണ്‍ലൈനില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. ഒരു അപേക്ഷയില്‍ മുന്‍ഗണനാക്രമത്തില്‍ പരമാവധി നാലു കോഴ്സുകള്‍ക്കുവരെ ഉള്‍പ്പെടുത്താം. വിവിധ വകുപ്പുകളിലെ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ പരീക്ഷയ്ക്കും പ്രത്യേകം ഫീസ് അടയ്ക്കണം. ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരുടെ അപേക്ഷ റദ്ദാക്കും.
പ്രവേശനം ലഭിക്കുന്ന അക്കാദമിക് പ്രോഗ്രാമില്‍നിന്ന് മറ്റൊന്നിലേക്ക് നിബന്ധനകള്‍ക്ക് വിധേയമായി മാറുന്നതിനും അവസരമുണ്ട്.
ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ പ്രവേശനത്തിനുള്ള അവസാന തീയതിക്കു മുന്‍പ് യോഗ്യതാ രേഖകള്‍ ഹാജരാക്കണം. വിശദമായ പ്രോസ്പെക്ടസ് cat.mgu.ac.in ലഭിക്കും. ഫോണ്‍: 04812733595, ഇമെയില്‍: cat@mgu.ac.in