ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്തൽ പിൻവലിച്ചു

Spread the love

ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്തൽ പിൻവലിച്ചു
ഇടുക്കി:
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമായി ഭൂനിയമ ഭേദഗതി ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ടും യുഡിഎഫ് ജനവഞ്ചനക്കുമെതിരെയാണ്
ഏപ്രിൽ മൂന്നിന്
ജില്ലയിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം
ചെയ്തത്. എന്നാൽ ഭരണ കക്ഷിയായ എൽഡിഎഫ് തന്നെ
ഹർത്താലിന് ആഹ്വാനം ചെയ്തത് ജില്ലയിൽ രൂക്ഷമായ വിമർശനത്തിന് കാരണമായിരുന്നു.
കോൺഗ്രസും യുഡിഎഫും ശക്തമായ ഭാഷയിൽ
തന്നെ ഇതിനെ വിമർശിക്കുകയും ചെയ്തു. സോഷ്യൽ മീഡയയിലും എൽഡിഫിന് ഹർത്താൽ
പ്രഖ്യാപനത്തിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. ഇതിനിടെ എൽഡിഎഫിൽ
തന്നെ ഹർത്താൽ പ്രഖ്യാപനം അബദ്ധമായെന്ന
തരത്തിൽ പ്രചരണവുമുണ്ടായി. ഇതിനിടെയാണ്
മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന പേരിൽ ഹർത്താൽ പ്രഖ്യാപനം പിൻവലിച്ച് എൽഡിഎഫ്
തലയൂരിയത്.

Leave a Reply

Your email address will not be published. Required fields are marked *