എസ്‍ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിൽ പൊലീസ് റെയ്ഡ് നടത്തി
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് എസ്‍ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിൽ പൊലീസ് റെയ്ഡ്. പരിശോധനയിൽ ചില രേഖകൾ കിട്ടിയുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ അത് എന്താണെന്ന് വ്യക്തമാക്കാൻ പോലീസ് തയ്യാറായിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ടവർ ഓഫീസിൽ എത്തിയിരുന്നെന്നാണ് പോലീസ് ലഭിച്ച വിവരം.പാലക്കാട് ഡിവൈഎസ്പി പി.സി.ഹരിദാസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശ്രീനിവാസന്റെ കൊലപാതകത്തിന് ശേഷം ഓഫിസ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നില്ല എന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. വിവിധ ഇടങ്ങളിൽ പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു. ഓഫിസിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.