യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ ഒളിവില്‍പോയ ഭര്‍ത്താവ് തമിഴ്‌നാട് അതിര്‍ത്തിയില്‍ പിടിയിൽ
യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ ഒളിവില്‍പോയ ഭര്‍ത്താവ് തമിഴ്‌നാട് അതിര്‍ത്തിയില്‍ പിടിയിൽ
കട്ടപ്പന: കാഞ്ചിയാര്‍ പേഴുങ്കണ്ടത്ത് യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. കാഞ്ചിയാര്‍ പേഴുങ്കണ്ടം സ്വദേശി ബിജേഷിനെയാണ് തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍നിന്ന് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജേഷിന്റെ ഭാര്യ അനുമോളുടെ(വത്സമ്മ) മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയില്‍നിന്ന് കണ്ടെത്തിയത്. ഇതിനിടെ, ബിജേഷിനെയും കാണാതായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വീടിനുള്ളില്‍ ഒളിപ്പിച്ച് ബിജേഷ് നാടുവിട്ടെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഭാര്യയുടെ ഫോണ്‍ കട്ടപ്പന ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ച് മറ്റൊരാള്‍ക്ക് വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലും അതിര്‍ത്തിമേഖലകളിലും ഇയാള്‍ക്കായി തിരച്ചില്‍ വ്യാപമാക്കി. ഇതിനിടെയാണ് ഞായറാഴ്ച തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍നിന്ന് കുമളി സി.ഐ.യും സംഘവും ബിജേഷിനെ പിടികൂടിയത്. ഇയാളെ ഉടന്‍തന്നെ കട്ടപ്പനയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.