മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് യു.പിയില്‍ മലയാളി കൃസ്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍
ഗാസിയാബാദ്: മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് യു.പിയില്‍ മലയാളി കൃസ്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍. ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ചിലെ സന്തോഷ് ജോണ്‍ ഏബ്രഹാമും (55) ഭാര്യ ജിജി (50) യുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഇന്ദിരാപുരത്ത് തിങ്കളാഴ്ചയാണ് ഇവര്‍ അറസ്റ്റിലായത്.
കനാവനി ഗ്രാമത്തിലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതി പ്രകാരമാണ് അറസ്റ്റ്. മതംമാറിയാല്‍ രണ്ടുലക്ഷം രൂപയും വീടുവയ്ക്കാന്‍ സ്ഥലവും വാഗ്ദാനംചെയ്യുന്നുവെന്നാണ് ബജ്റംഗ്ദളുകാരുടെ ആരോപണം.
20 പേരെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. യു.പിയിലെ വിവാദമായ മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരമാണ് അറസ്റ്റ്. ഇവരുടെ മൊബൈല്‍ഫോണും ലാപ്ടോപ്പും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ കഴിഞ്ഞയാഴ്ച വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ ധര്ണനടത്തിയിരുന്നു.