പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.
ഇടുക്കി: പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കട്ടപ്പനക്ക് സമീപം കൊച്ചു തോവാളയിൽ ഷിബു ദാനിയേൽ (39) ആണ് മരിച്ചത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം. കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം
ഭാര്യ ഗർഭിണിയായതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടുക്കള ജോലികൾ ഷിബു ആണ് ചെയ്തിരുന്നത്. രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുക്കറിൻ്റെ അടപ്പ് ശക്തിയാൽ തെറിച്ചു വന്ന് ഷിബുവിൻ്റെ തലയിൽ കൊള്ളുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഭാര്യ നോക്കിയപ്പോഴാണ് ഷിബു പരുക്കേറ്റ് കിടക്കുന്നതു കണ്ടത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കില് ജീവന് രക്ഷിക്കാനായില്ല.