അന്തരിച്ച ചലചിത്ര -ടെലിവിഷൻ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്
അന്തരിച്ച ചലചിത്ര -ടെലിവിഷൻ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്. രാജഗിരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെ വരാപ്പുഴയിലെ വീട്ടിലെത്തിക്കും.
തുടർന്ന് വരാപ്പുഴ പുതിയ പള്ളി ഹാളിലായിരിക്കും പൊതുദർശനം നടക്കുക. രാഷ്ട്രീയ സമൂഹ്യ ചലച്ചിത്ര രംഗത്തെ നിരവധി പേർ സുബി സുരേഷിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തും. തുടർന്ന് വൈകീട്ട് ചേരാനെല്ലൂർ പൊതു ശ്മനാത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.