കോഴിക്കോട്ട് നഴ്സിങ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി
കോഴിക്കോട്: കോഴിക്കോട്ട് നഴ്സിങ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിനിയായ പെൺകുട്ടിയെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവർ ഒളിവിലാണ്.
മദ്യം ബലമായി നൽകിയശേഷമായിരുന്നു പീഡനം എന്നാണ് പരാതി. പ്രതികളെ പിടിക്കാൻ ഊർജിതമായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.