വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്നയുടെ തിരോധാനത്തിൽ സിബിഐ യ്ക്ക് നിർണായക മൊഴി
ജസ്ന തിരോധാനം, സിബിഐക്ക് നിര്‍ണായക മൊഴി ലഭിച്ചതായി റിപ്പോര്‍ട്ട്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്നയുടെ തിരോധാനത്തിൽ സിബിഐ യ്ക്ക് നിർണായക മൊഴി.
പോക്സോ കേസ് തടവുകാരനാണ് സിബിഐക്ക് മൊഴി നല്‍കിയിരിക്കുന്നത്.
സഹതടവുകരാനായിരുന്ന മോഷണ കേസ് പ്രതിക്ക് ജസ്ന തിരോധാനത്തെക്കുറിച്ച് അറിയാമെന്നും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായുമാണ് അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
മോഷണ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി നിലവില്‍ ഒളിവിലാണ്.
2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാര്‍ഥിനിയായ ജസ്ന മരിയ ജെയിംസിനെ എരുമേലിയിൽ നിന്ന് കാണാതാകുന്നത്.
കൊല്ലമുള സന്തോഷ്കവല കുന്നത്തുകവല വീട്ടില്‍ നിന്ന് എത്തിയാണ് ജസ്ന ബസിൽ കയറി പോയിരിക്കുന്നത് എന്നാണ് നിഗമനം.
പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. ജസ്നയ കണ്ടെത്താന്‍
പോലീസും, ക്രൈംബ്രാഞ്ചും അടക്കം കേരളാ പോലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സി ബി ഐ കേസ് ഏറ്റെടുക്കുന്നത്.