ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

Spread the love

ഭോപ്പാൽ: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ഒരു അധ്യാപകനും 3 വിദ്യാർഥികൾക്കും സാരമായി പരിക്കേറ്റെന്നാണ് കോളജിൽ ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. യോളജി വിഭാഗത്തിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി പോയ ബസ് മധ്യപ്രദേശിലെ റായ്പുരയിലെ കട്നിയിൽ അപകടത്തിൽപെടുകയായിരുന്നു.

ഏഴ് അധ്യാപകരും 60 വിദ്യാർഥികളും രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചത്. ഇതിൽ ഒരു ബസാണ് മറിഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *