ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.77.81 % വിജയം

Spread the love

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 370642 കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. വിജയശതമാനം 77.81% ആണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആണ് ഫലം പ്രഖ്യാപിച്ചത്.  മുൻ വർഷങ്ങളേക്കാൾ വിജയശതമാനം കുറവാണ്. കഴിഞ്ഞ വർഷം വിജയശതമാനം 78 .69 % ആയിരുന്നു. വിജയശതമാനം ഏറ്റവും കൂടിയ ജില്ലാ എറണാകുളമാണ്. വൈകിട്ട് 3.30 മുതൽ ഓൺലൈനിൽ ഫലം അറിയാം. 4,44,707 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ results.kite.kerala.gov.in, dhsekerala.gov.in, അല്ലെങ്കിൽ keralaresults.nic.in എന്നിവയിൽ നിന്ന് ഫലമറിയാം. ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും.

 

കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം. മാർച്ച് ആറു മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. മേയ് 21ന് ഫലം പ്രഖ്യാപിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും അത് മേയ് 22ലേക്ക് മാറ്റിയിരുന്നു. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *