ഭീകരതക്കെതിരെയുള്ള പോരാട്ടം ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്
ഭീകരതക്കെതിരെയുള്ള പോരാട്ടം ബിജെപി
രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്
തിരുവനന്തപുരം ; ഭീകരതക്കെതിരെയുള്ള പോരാട്ടം ബിജെപി
രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന്
കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന വർക്കിങ് പ്രസിഡൻറ് കടകംപള്ളി സുകു.
കെ.ഡി.വൈ.എഫ്
തിരുവനന്തപുരം ജില്ലാ കൺവെൻഷൻ
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻറ് അമൽ അധ്യക്ഷത വഹിച്ച യോഗത്തിൽ
സംസ്ഥാന ട്രഷറർ പ്രദീപ് കരുണാകര പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി
ലതാ മേനോൻ, ജില്ലാ പ്രസിഡൻറ് ശരൺ ജെ നായർ, കെ.ഡി.വൈ.എഫ് ജില്ലാ പ്രസിഡൻറ് സീമ ,
പ്രകാശ് കുമാർ, ഷിബു ലാൽ, പനവൂർ ഹസൻ,
അഡ്വക്കേറ്റ് സുജാ ലക്ഷ്മി,ക്ലിൻറ് ആർ.പി, ജയലക്ഷ്മി, പ്രീതി കൃഷ്ണ, ജയകുമാർ, ആറ്റിങ്ങൽ ഡി.ശശി
തുടങ്ങിയ നേതാക്കൾ സംസാരിച്ചു.