തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ അറ്റൻഡർ അറസ്റ്റിൽ
തിരുവനനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ അറ്റൻഡർ അറസ്റ്റിൽ. തിരുവല്ലം സ്വദേശി ദിൽ കുമാർ ആണ് അറസ്റ്റിലായത്. ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയെ അറ്റൻഡർ ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ഇടുപ്പെല്ലിന് സർജറി കഴിഞ്ഞ പെൺകുട്ടിക്ക് നേരെയാണ് അറ്റൻഡർ അതിക്രമം നടത്തിയത്.
പെൺകുട്ടി ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അറ്റന്റർ ദിൽകുമാറിനെ ആശുപത്രി സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റേതാണ് നടപടി.