കോട്ടയം ടൗണിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും വീടിനുള്ളിൽ മരിച്ച നിലയിൽ
കോട്ടയം: കോട്ടയം ടൗണിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകമെന്ന് പ്രാഥമിക സൂചനകൾ
കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്.
ഇരുവരുടെയും മുതദ്ദേഹങ്ങൾ വീട്ടിൽ രണ്ടു ഇടങ്ങളിലാണ് കണ്ടെത്തിയത്
വിജയകുമാറിൻ്റെ മൃതദ്ദേഹം സ്വീകരണ മുറിയിലും, മീരയുടെ മൃതദ്ദേഹം മുറിയിലുമാണ്. ഇതുവരുടെയും തലയ്ക്ക് മുറിവുണ്ട് എന്നും പറയുന്നു.
ഇരുവരെയും മൃതദേഹം ആക്രമിക്കപ്പെട്ട നിലയിലാണ് . വസ്ത്രങ്ങൾ വലിച്ച് കീറിയ നിലയിലാണ്.
വീടിൻ്റെ സമീപത്തു നിന്ന് ആയുധകൾ കണ്ടെത്തിയതായി സൂചനയുണ്ട്
ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ജോലി ചെയ്തുവരുകയാണ് വിജയകുമാർ