വൈക്കത്ത് തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു
വൈക്കത്ത് തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു
വൈക്കം: തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു. ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പള്ളിയിലെ ദേവാലയ ശുശ്രൂഷി കരിക്കരപ്പള്ളിൽ ബിജു അപ്പച്ചൻ (43)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ഓടെ എസ്‌ഡി കോൺവൻ്റിലെ കരിയാറിൻ്റെ തീരത്തെ തെങ്ങിനു മുകളിൽ തെങ്ങു കയറാൻ ഉപയോഗിക്കുന്ന യന്ത്രം ഇരിക്കുന്നതു കണ്ട് ആളെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകൻ കരിയാറിൽ ഇറങ്ങി തിരഞ്ഞപ്പോഴാണ് ബിജു ജോസഫിനെ വെള്ളത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് ഇയാളെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ – പ്രിയ, മക്കൾ – അയന ബിജു, ആൻമരിയ. മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സംസ്‌കാരം പിന്നീട്. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.