പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ചങ്ങനാശേരി ∙ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് (34) മരിച്ചത്. ഇക്കഴിഞ്ഞ 5ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ളായിക്കാട് ആനിക്കുടി കുടുംബാംഗമാണ് വീണാ. സംസ്കാരം ഇന്ന് (9–3) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നിരഞ്ജൻ, നീരവ്