ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ ഐ ഡി കാർഡ് വിതരണം നടത്തി
ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ ഐ ഡി കാർഡ് വിതരണം നടത്തി
കോട്ടയം: ജേർണ്ണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ഐ ഡി കാർഡ് വിതരണം നടത്തി. കോട്ടയം മാലി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അജീഷ് വേലനിലം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി തോമസ് ആർ വി ജോസ്,ബിപിൻ തോമസ്, ഹാഷിം സത്താർ, ഫാദർ ജയ്മോൻ ജോസഫ്, രാകേഷ് കൃഷ്ണ,മുഹമ്മദ് ഷാ, ഗോപകുമാർ, ബിനു ജോർജ്, ബില്ലാസ് ജോസഫ്, അനീഷ് ഗംഗാദരൻ,തുടങ്ങിയവർ സംസാരിച്ചു.