ഏറ്റുമാനൂരിനടുത്ത് മൂന്നുപേർ ട്രെയിനിടിച്ച് മരിച്ചു
കോട്ടയം: ഏറ്റുമാനൂരിനടുത്ത് മൂന്നുപേർ ട്രെയിനിടിച്ച് മരിച്ചു. ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരം ചിന്നിച്ചിതറിയ നിലയിലാണ്.
കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. പുലർച്ചെ 5.20 നാണ് സംഭവം. മൂന്നു പേരും ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഇക്കാര്യം ലോക്കോ പൈലറ്റ് തന്നെയാണ് റെയിൽവേയിൽ അറിയിച്ചത്. സ്ത്രീയുടേയും ഒരു കുട്ടിയുടേയും ചെരുപ്പുകൾ ട്രാക്കിൽ കിടക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.