പെട്രോളുമായി വന്ന ലോറിയിൽ തീപിടിച്ചു

Spread the love

ഇടുക്കി: പെട്രോളുമായി വന്ന ലോറിയിൽ തീപിടിച്ചു. ഇടുക്കിയിലേക്ക് പോകവേ പെരുവന്താനത്തിന് സമീപത്ത് വെച്ചാണ് തീ പിടിച്ചത്. ലോറിയുടെ മുൻവശത്ത് നിന്ന് തീയും പുകയും ഉയരുന്നത് ഡ്രൈവർ ആണ് കണ്ടത്. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും തീ അണഞ്ഞില്ല. ഇത് കണ്ട നാട്ടുകാർ കുടിവെള്ള വിതരണ വാഹനത്തിൽ വെള്ളവുമായെത്തി തീയണച്ചു. തുടർന്ന് പീരുമേട് കാഞ്ഞിരപ്പള്ളി അഗ്നിശമനസേന യൂണിറ്റുകളും സ്ഥലത്തെത്തി. നാട്ടുകാരുടെ സമയോജിത ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. തീപിടിത്തത്തെ തുടർന്ന് കൊട്ടാരക്കര-ദിണ്ടുക്കൽ ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *