ഉഡുപ്പി – കരിന്തളം – വയനാട് പവർ ഹൈവേ പ്രവൃത്തി പുനരാരംഭിക്കുന്നു

Spread the love

കണ്ണൂർ: ഉഡുപ്പി – കരിന്തളം – വയനാട് പവർ ഹൈവേ പ്രവൃത്തി പുനരാരംഭിക്കുന്നു. ഉത്തര കേരളത്തിൻ്റെ ഊർജ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്ന പദ്ധതിയാണ് ഉഡുപ്പി – കരിന്തളം പവർ ഹൈവേ. സ്ഥലമേറ്റെടുപ്പ്‌ സംബന്ധിച്ച പ്രതിസന്ധി കാരണം ഇടക്കാലത്ത്‌ മുടങ്ങിയ പ്രവൃത്തിയാണ്‌ വീണ്ടും ആരംഭിക്കുന്നത്‌. ഏറ്റെടുക്കുന്ന കർഷകരുടെ സ്ഥലത്തിന് മികച്ച നഷ്ടപരിഹാരം നൽകാൻ മന്ത്രിതല ചർച്ചയിൽ തീരുമാനമായതോടെയാണ് പ്രവൃത്തി വീണ്ടും തുടങ്ങിയത്‌.

ഉഡുപ്പി കരിന്തളം – വയനാട് 1000 മെഗാവാട്ട് 400 കെ വി ലൈൻ നിർമാണമാണ് പുരോഗമിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പൂർണ പരിഹാരമാവും. ടവർ ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയാക്കി ലൈൻ വലിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *