ബാങ്ക് ജീവനക്കാർ എതിർത്തിരുന്നെങ്കിൽ താൻ മോഷണത്തിൽ നിന്ന് പിന്മാറിയിരുന്നേനെയെന്ന് പോട്ട ഫെഡറൽ ബാങ്ക് മോഷ്ടാവ് റിജോ ആൻ്റണി.
ചാലക്കുടി: ബാങ്ക് ജീവനക്കാർ എതിർത്തിരുന്നെങ്കിൽ താൻ മോഷണത്തിൽ നിന്ന് പിന്മാറിയിരുന്നേനെയെന്ന് പോട്ട ഫെഡറൽ ബാങ്ക് മോഷ്ടാവ് റിജോ ആൻ്റണി. ബാങ്കിലെ പണം മുഴുവനായി എടുത്തുകൊണ്ട് പോകണമെന്ന ഉദ്ദേശം തനിക്ക് ഉണ്ടായിരുന്നില്ലെന്നും പ്രതി പോലീസിനോട്..
ബാങ്കിലെ പണം മുഴുവനായി എടുത്തുകൊണ്ടുപോകണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ആവശ്യമുണ്ടായിരുന്ന പണം കിട്ടിയെന്ന് ഉറപ്പായതോടെയാണ് ബാങ്കിൽനിന്ന് പോയതെന്നും ഇയാൾ പോലീസിന് മൊഴി നൽകിജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽനിന്ന് പിന്മാറിയിരുന്നേനെ. ബാങ്ക് മാനേജർ മരമണ്ടനാണെന്നും കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നെന്നും റിജോ പോലീസിനോട് പറഞ്ഞു.