മുൻ എംഎൽഎ പിസി ജോർജ്ജും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലും തമ്മിൽ പൊതുവേദിയിൽ വാഗ്വാദം
ഈരാറ്റുപേട്ട: മുൻ എംഎൽഎ പിസി ജോർജ്ജും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തെങ്കിലും തമ്മിൽ പൊതുവേദിയിൽ വാഗ്വാദം. പൂഞ്ഞാറിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന വേളയിൽ ആയിരുന്നു സംഭവം. മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ ഡോക്ടറെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മന്ത്രിയെ കണ്ട കാര്യം പറഞ്ഞ് പരിഹസിച്ചപ്പോൾ സെബാസ്റ്റ്യൻ കുളത്തിങ്കൽ പ്രതികരണവുമായി ചാടി എഴുന്നേൽക്കുകയായിരുന്നു. ” ഇങ്ങേരെ ആശുപത്രിയുടെ കാര്യം പറയാനാണ് വിളിച്ചതെന്നും അതു പറഞ്ഞാൽ മതി” യെന്നുമായിരുന്നു എം എൽ എയുടെ രൂക്ഷമായ പ്രതികരണം. ” എനിക്കിഷ്ടമുള്ളത് ഞാൻ പറയും എന്നായി പിസി ജോർജ്” എന്നാൽ എംഎൽഎ കടുത്ത ഭാഷയിൽ പ്രതികരിച്ചതോടെ പിസി ജോർജ് മയപ്പെടുത്തിയതോടുകൂടി പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു