ക്രൂരന്മാരായ റാഗിംഗ്അ ഞ്ച് സീനിയർ വിദ്യാർത്ഥികളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു
മൂന്ന് മാസത്തോളം അതി ക്രൂരമായ റാഗിങ്ങിനാണ് കുട്ടികൾ വിധേയമായത്. പീഡനം തുടർന്നതോടെ ഗതികെട്ട ജൂനിയർ വിദ്യാർത്ഥികൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൻമേൽ കേസെടുത്ത ഗാന്ധിനഗർ പൊലീസ് അഞ്ച് സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.
മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍ (20), വയനാട് നടവയല്‍ ഞാവല്‍ത്ത് ജീവ (19), മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത് (20), വണ്ടൂർ കരുമാരപ്പറ്റ രാഹുല്‍രാജ് (22), കോരുത്തോട് നെടുങ്ങാട് വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്.
നവംബർ മുതൽ കുട്ടികൾ ക്രൂരമായ റാഗിംങ്ങിന് വിധേയമാകുകയായിരുന്നു. കുട്ടികളെ നഗ്നരാക്കി കട്ടിലിൽ കെട്ടിയിട്ട ശേഷം സ്വകാര്യ ഭാഗങ്ങളിൽ വ്യായാമം ചെയ്യാൻ ഉപയോഗിക്കുന്ന ഡമ്പൽസ് കയറ്റിവെച്ചും, ദേഹമാസകലം കോമ്പസിന് വരഞ്ഞ് മുറിവുണ്ടാക്കിയുമാണ് അതിക്രമം നടത്തിയത്.
കരഞ്ഞ് നിലവിളിച്ച കുട്ടികളുടെ വായിലേക്ക് കലാമിൻ ലോഷൻ ഒഴിച്ച് കൊടുത്തും ക്രൂരമായ റാഗിങ്ങിന് കുട്ടികളെ വിധേയമാക്കി.
ഞായറാഴ്ച ദിവസങ്ങളിൽ സീനിയർ വിദ്യാർത്ഥികൾക്ക് കള്ളടിക്കുന്നതിനായി 800 രൂപ വീതം ജൂനിയർ വിദ്യാർത്ഥികൾ നൽകുകയും വേണം. പണം നൽകിയില്ലെങ്കിൽ അതിക്രൂരമായ മർദ്ദനമാണ് ഞായറാഴ്ച ഉണ്ടാകുന്നത്.
റാഗിങ്ങിന് വിധേയമായ കുട്ടികൾ ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൻമേൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു. തുടർന്ന് എസ്എച്ച്ഒ ടി.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരന്മാരായ അഞ്ച് സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.