നടി സ്വാസിക വീണ്ടും വിവാഹിതയായി
നടി സ്വാസികയും ഭർത്താവ് പ്രേം ജേക്കബും വീണ്ടും വിവാഹിതരായി. കഴിഞ്ഞ വർഷം ജനുവരി 24നായിരുന്നു സ്വാസികയുടെയും പ്രേമിന്റെയും വിവാഹം. ഒന്നാം വിവാഹവാർഷികത്തിൽ വീണ്ടും വിവാഹിതരായത് തമിഴ് ആചാരപ്രകാരമായിരുന്നു. ഇതിന്റെ വീഡിയോ പ്രേമും സ്വാസികയും സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. ”ഒരു വർഷം വളരെ പെട്ടെന്ന് കടന്നു പോയി. തമിഴ് ആചാരത്തിൽ വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീർത്ത എല്ലാവർക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങൾ രണ്ടു പേർക്കും ഇതൊരു യഥാർത്ഥ കല്യാണമായി തോന്നി. എല്ലാവരോടും സ്നേഹം”” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. മനംപോലെ മാംഗല്യം സീരിയലിൽ സ്വാസികയും പ്രേമും ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രണയത്തിലാകുന്നത്.