ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും ചെയ്യാനില്ല.പി.വി. അൻവർ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരാമർശത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഇടത് എം.എൽ.എ പി.വി. അൻവർ. ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും ചെയ്യാനില്ലെന്നുമാണ് അൻവർ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ടെന്നും അത് മതിയെന്നും പി.വി. അൻവർ പോസ്റ്റിൽ വ്യക്തമാക്കി.
അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: “ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്. അത് മതി.. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യാനില്ല..” നിരന്തരം ആരോപണങ്ങൾ ഉയർത്തുന്ന പി.വി. അന്‍വറിനെ തള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ പിന്തുണച്ചും നടത്തിയ വാർത്താസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിച്ചത് ‘ഇങ്ങനെയാണെങ്കിൽ ഇടക്കിടക്ക് നമ്മൾ കാണും’ എന്ന് പറഞ്ഞാണ്. അൻവർ ഫോൺ സംസാരം റെക്കോർഡ് ചെയ്യുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
കൂടാതെ, അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ല. അൻവർ വന്ന വഴിയുണ്ട്. അൻവർ വന്ന വഴി കോൺഗ്രസിന്‍െ വഴിയാണ്. അവടിന്ന് ഇങ്ങോട്ട് വന്നതാണ്. മാധ്യമങ്ങൾ വേണ്ടാത്ത വ്യാഖ്യാനത്തിന് പുറപ്പെടേണ്ട. പി.വി. അൻവർ തുടർച്ചയായി പറയുന്നതിന്റെ ഭാഗാമായാണ് താനും പറയുന്നത്. പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.