എബി പൊന്നാട്ട് കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്
എബി പൊന്നാട്ട് കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്
കോട്ടയം: കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ആയി എബി എം പൊന്നാട്ടിനെ തിരഞ്ഞെടുത്തു. കേരളാ കോൺഗ്രസ്സ് സംസ്‌ഥാന കമ്മറ്റി ഓഫീസിൽ വെച്ച് റിട്ടേണിംഗ് ഓഫീസറും കോട്ടയം ജില്ലാ പ്രസിഡന്റും ആയ അഡ്വ: ജെയ്‌സൺ ജോസഫിന്റെ അദ്യക്ഷ തയിൽ ചേർന്ന യോഗത്തിൽ എക്‌സികുട്ടീവ് ചെയർമാൻ അഡ്വ: മോൻസ് ജോസഫ് എം എൽ എ പ്രഖ്യാപനം നടത്തി. സെക്രട്ടറി ജനറൽ അഡ്വ: ജോയ് എബ്രഹാം എക്സ് എം പി, അഡ്വ: പ്രിൻസ് ലൂക്കോസ്, വി. ജെ ലാലി, എ.കെ ജോസഫ്, ജോയ് ചെട്ടിശ്ശേരി, പി.സി ചാണ്ടി, പ്രമോദ് കൃഷ്‌ണൻ, ലിസ്സി കുര്യൻ, ഉണ്ണി എൻ.ഏ, ബാബു ഐക്കരപ്പറമ്പിൽ, ജോസ്മോൻ പുഴക്കരോട്ട്, പി.പി മോഹനൻ, കുര്യൻ വർക്കി, ജോസ് ജോൺ, ബാബു കൂളിയാട്ട്, ജോമോൻ പാറക്കൽ, റ്റിജു പരുത്തുംപാറ, ബാബു അമ്പലത്തറ, വി.പി പൊന്നൂസ് തുടങ്ങിയവർ പ്രസംഗിച്ചു.