എണ്ണ ഇതര വിദേശ വ്യാപര മേഖലയില്‍ വന്‍ കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ)
ദുബായ്: എണ്ണ ഇതര വിദേശ വ്യാപര മേഖലയില്‍ വന്‍ കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). ഭരണകൂടത്തിന്റെ തന്ത്രപരമായ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങള്‍ ലക്ഷ്യം കാണുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യം എണ്ണ ഇതര വ്യാപാരത്തിൽ റെക്കോർഡുകൾ തകർക്കുന്നത് തുടരുകയാണെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി അൽ സെയൂദി വ്യക്തമാക്കി. ഈ കണക്കുകള്‍ യു എ ഇയുടെ സാമ്പത്തിക രംഗത്തിന്റെ ശക്തമായ വീണ്ടെടുക്കലിൻ്റെയും വളർച്ചയുടെയും പാതയെ പ്രതിഫലിപ്പിക്കുന്നുവെന്നും താനി അൽ സെയൂദി അഭിപ്രായപ്പെട്ടു. 2024-ൻ്റെ ആദ്യ പകുതിയിൽ 1.395 ട്രില്യൺ യു എ ഇ ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലാണ് രാജ്യത്തിന്റെ എണ്ണ ഇതര വിദേശ വ്യാപാരം. തുടർച്ചയായ വർഷങ്ങളില്‍ യു എ ഇയുടെ വിദേശ വ്യാപാര തോത് വളർന്നുകൊണ്ടിരിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു. ഈ വർഷത്തെ നേട്ടം 2023 ലെ ഇതേകാലയളവിനെ അപേക്ഷിച്ച് വിദേശ വ്യാപാരത്തിൽ 11.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് യു എ ഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രങ്ങളുടെ വിജയത്തിന് അടിവരയിടുന്നു. യു എ ഇയുടെ എണ്ണ ഇതര കയറ്റുമതിയിലെ വർദ്ധനവ് രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ നിർണ്ണായകമാണ്. 2023 നെ അപേക്ഷിച്ച് 25 ശതമാനം അധിക വളർച്ചയാണ് നേടിയിരിക്കുന്നതെന്നും താനി അൽ സെയൂദി പറഞ്ഞു. ജയസൂര്യ അല്ല ഞാന്‍ പറഞ്ഞ ആ നടന്‍: തുറന്ന് പറഞ്ഞ് സോണിയ മല്‍ഹാർ, ആരും അവസരം മുതലെടുക്കരുത് സ്വർണം, വെള്ളി, ആഭരണങ്ങൾ, പെർഫ്യൂമുകൾ, അലുമിനിയം, ചെമ്പ് വയറുകൾ, ഇരുമ്പ് ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകൾ എണ്ണ ഇതര കയറ്റുമതിയിലെ ഈ വൻ കുതിച്ചുചാട്ടത്തില്‍ നിർണ്ണായക പങ്ക് വഹിച്ചതായി എമിറേറ്റ്സ് ന്യൂസ് റിപ്പോർട്ട് ഏജന്‍സി ഡബ്ല്യു എ എമ്മും റിപ്പോർട്ട് ചെയ്യുന്നു.