റിപ്പോർട്ടർ ചാനലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്
ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. റിപ്പോർട്ടർ ചാനലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും രണ്ടാം സ്ഥാനം ഉറപ്പിച്ചത്. അതേസമയം 24 ന്യൂസ് തന്നെയാണ് 34ാം ആഴ്ചയിലും ഒന്നാം സ്ഥാനത്ത് തുടരുന്നത്.കഴിഞ്ഞാഴ്ച ചരിത്രത്തിൽ ആദ്യമായി ബാർക്ക് റേറ്റിങ്ങിൽ റിപ്പോർട്ടർ ചാനൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനെ അപേക്ഷിച്ച് 12 പോയിന്റുകൾ അധികം നേടിയായിരുന്നു റിപ്പോർട്ടറിന്റെ മുന്നേറ്റം. 149 പോയിന്റായിരുന്നു റിപ്പോർട്ടറിനുണ്ടായിരുന്നത്. ഏഷ്യാനെറ്റിന് 148 പോയിന്റും. എന്നാൽ 34ാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇരു ചാനലുകളും തമ്മിലുള്ള പോയിന്റ് നിലയിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടർ ചാനലിനെക്കാൾ 21 പോയിന്റാണ് ഏഷ്യാനെറ്റ് അധികമായി നേടിയത്. ഏഷ്യാനെറ്റിന് 132 ഉം റിപ്പോർട്ടർ ചാനലിന് 111 ഉം ആണ് പോയിന്റ് നില.